ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയോട് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ നിർദേശിച്ച് പിതാവ് എച്ച്ഡി രേവണ്ണയും അഭിഭാഷകനും.
പ്രജ്വൽ ഉടൻ ബെംഗളൂരുവിലെത്തി കേസന്വേഷിക്കുന്ന കർണാടക പോലീസിൻ്റെ എസ്ഐടി സംഘത്തിന് മുന്നിൽ കീഴടങ്ങാൻ സാധ്യതയുള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗോവയിലേക്കോ മംഗളൂരുവിലേക്കോ പ്രജ്വൽ രക്ഷപ്പെടാതിരിക്കുന്നതിനായ് എസ്ഐടിയുടെ ഒരു സംഘം ബെംഗളൂരു വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.
പ്രജ്വൽ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ടതായും ജർമ്മനിയിൽ ഉണ്ടെന്നും സൂചനകൾ പുറത്തുവന്നിരുന്നു. പ്രജ്വലിനെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെ സഹായം തേടി കർണാടക സർക്കാർ സിബിഐയേ സമീപിക്കുകയും ചെയ്തിരുന്നു.
അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിച്ച കേസിൽ എച്ച്ഡി രേവണ്ണയെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ രേവണ്ണയെ മെയ് 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന്…
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…
ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…