കൊച്ചി: അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില് മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര് സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള് ആരംഭിക്കുവാന് ലാന്റ് റവന്യൂ കമ്മീഷണര്ക്ക് നിര്ദ്ദേശം നല്കി റവന്യൂ മന്ത്രി കെ രാജന്. വിമാന അപകടത്തില് അനുശോചിച്ച് മറ്റൊരാള് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള് രഞ്ജിതയെ അപമാനിക്കുന്ന വിധത്തില് കമന്റുകള് രേഖപ്പെടുത്തിയത്.
വിഷയം ശ്രദ്ധയില്പ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജന് പവിത്രനെ സസ്പെന്റ് ചെയ്യുവാന് ഉത്തരവിടുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെന്റ് ചെയ്തിരുന്നത്. അതിന് ശേഷമാണ് ഇപ്പോള് പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള് ആരംഭിക്കുന്നതിനുള്ള സര്വ്വീസ് റൂള് പ്രകാരമുള്ള നടപടി ക്രമങ്ങള് ആരംഭിക്കുവാന് ലാന്റ് റവന്യൂ കമ്മീഷണര്ക്ക് മന്ത്രി നിര്ദ്ദേശം നല്കിയത്. നടപടിയുടെ ഭാഗമായി പവിത്രന് മെമ്മോ നല്കുന്നതാണ് ആദ്യ നടപടി. മെമ്മോക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും.
SUMMARY: Revenue Minister K Rajan has directed strict punishment against Pavithran for insulting Ranjitha
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ആകെ 67 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില് പ്രഖ്യാപിച്ചത്.…
ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര് ഭോപ്പാലില് വാഹനാപകടത്തില് മരിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വാര്ഡ് ഇത്തിപ്പമ്പിൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള് കാണിച്ച് നോട്ടീസിന്…
കൊച്ചി: കോളേജ് വിദ്യാര്ഥിനിയെ ഹോസ്റ്റലില് മരിച്ച നിലയില് കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്ഷ ബി ബി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില് നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്റെ കുടുംഹത്തെയും കുറിച്ച്…