ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസ് നിരോധിച്ച സർക്കാർ നടപടിക്കെതിരെ റൈഡർമാർ നിരാഹാര സമരം നടത്തി. ബൈക്ക് ടാക്സി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ബെംഗളൂരു, മൈസൂരു, മണ്ഡ്യ, ദാവനഗരെ, രാമനഗരെ, ഉൾപ്പെടെ നഗരങ്ങളിൽ ഇന്ന് സമരം നടന്നു. വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സമരക്കാർ കത്തെഴുതി.
നിരോധനം കടുത്ത പ്രതിസന്ധിയിലേക്കാണ് റൈഡർമാരെ തള്ളിവിട്ടത്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചികാല നിരാഹാര സമരത്തിലേക്കു കടക്കുമെന്നും കത്തിൽ പറയുന്നു.
ബൈക്ക് ടാക്സി സർവീസുകൾ നിരോധിച്ച ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാന സർക്കാർ ബൈക്ക് ടാക്സി സർവീസ് നിരോധിച്ചത്.
SUMMARY: Riders hold hunger protest against bike taxi ban.
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…