Categories: KERALATOP NEWS

റിജിത്ത്‌ വധക്കേസ്: ഒമ്പത് ബി.ജെ.പി പ്രവർത്തകർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ശിക്ഷാവിധി. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. രാവിലെ 11ന്  ജഡ്‌ജി റൂബി കെ. ജോസാണ് വിധി പ്രഖ്യാപിക്കുക. ആർ.എസ്‌.എസ്‌- ബി.ജെ.പി പ്രവർത്തകരായ ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. 10 പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്ന കേ​സി​ൽ മൂ​ന്നാം പ്ര​തി ക​ണ്ണ​പു​രം ചു​ണ്ട​യി​ലെ കൊ​ത്തി​ല താ​ഴെ​വീ​ട്ടി​ൽ അ​ജേ​ഷ്‌ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്‍, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു. കൊലപാതകം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. ശിക്ഷാവിധിയുടെ പശ്ചാത്തലത്തില്‍ കണ്ണപുരം മേഖലയിലും, കോടതി പരിസരത്തും പോലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.

2005 ഒക്ടോബര്‍ മൂന്നിനായിയിരുന്നു കൊലപാതകം. ക്ഷേത്രത്തിന് സമീപം ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട കണ്ണപുരം ചുണ്ടയില്‍ ബിജെപി – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ തലേ ദിവസം ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തച്ചന്‍കണ്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് റിജിത്തിനെ അക്രമി സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണമത്തില്‍ റിജിത്തിനൊപ്പം ഉണ്ടായിരുന്ന മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
<BR>
TAGS : RIJITH MURDER CASE
SUMMARY : Rigith murder case: Sentence to be pronounced today for nine BJP workers

 

 

Savre Digital

Recent Posts

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; ആദിവാസി വയോധികന് ദാരുണാന്ത്യം

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.…

43 seconds ago

ടി20 ​ലോ​ക​ക​പ്പി​നുള്ള ടീ​മാ​യി: ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും പുറത്ത്, സഞ്ജു ഓപ്പണർ

മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍…

56 minutes ago

എം.എം എ തൊണ്ണൂറാം വാർഷികം; എൻ. എ. ഹാരിസ് എംഎല്‍എ സ്വാഗതസംഘം ചെയർമാൻ, ടി.സി. സിറാജ് ജനറൽ കൺവീനർ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എംഎല്‍എയും ജനറൽ കൺവീനറായി ടി.സി.…

2 hours ago

‘മലയാള സിനിമക്ക് വീണ്ടെടുക്കാൻ സാധിക്കാത്ത നഷ്ടം’; ശ്രീനിവാസന്റെ വിയോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും…

2 hours ago

നി​ല​മേ​ലി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു; നാ​ല് പേ​ർ​ക്ക് പ​രു​ക്ക്

കൊ​ല്ലം: നി​ല​മേ​ൽ പു​തു​ശേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് അ​പ​ക​ടം. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്ക് പരു​ക്കേ​റ്റു. നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ…

3 hours ago

ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ; ഇന്ന് ഉച്ച മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം

കൊ​ച്ചി: അ​ന്ത​രി​ച്ച നടനും തിരകഥാകൃത്തുമായ ശ്രീ​നി​വാ​സ​ന്‍റെ സം​സ്കാ​രം ഉ​ദ​യം​പേ​രൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…

4 hours ago