Categories: KERALATOP NEWS

തമിഴ്നാട്ടില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

തിരുവാരൂര്‍: തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സുഹൃത്തുക്കളായ രജിനാഥ്‌, സജിത്ത്, രാജേഷ്, രാഹുല്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ്‌ മരിച്ച നാല് പേരും.

സംഭവസ്ഥലത്തുവച്ച്‌തന്നെ നാല് പേരും മരിച്ചിരുന്നു. വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് പേരാണ് വാനിലുണ്ടായിരുന്നത്. വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഇന്നലെയാണ് ഇവര്‍ തീർത്ഥാടനത്തിനായി പോയത്. മാരുതി ഈക്കോ വാനിലാണ് അപകടത്തില്‍പ്പെട്ടവർ സഞ്ചരിച്ചത്.

TAGS : ACCIDENT
SUMMARY : Road accident in Tamil Nadu: Four Malayalis die

Savre Digital

Recent Posts

ബെളഗാവിയില്‍ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ട് മരണം

ബെംഗളൂരു: ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ്…

13 minutes ago

ബാ​ല​റ്റി​ൽ ഒ​പ്പു​വ​ച്ചി​ല്ല; തിരുവനന്തപുരം കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട് അ​സാ​ധു

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തിരഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ബി​ജെ​പി കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട്…

26 minutes ago

വൈറ്റ്ഫീൽഡിൽ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള…

46 minutes ago

ബെംഗളൂരുവില്‍ വാഹനങ്ങളുടെ ഹൈ ബീം, കളർ ലൈറ്റുകൾക്ക് കർശന നിയന്ത്രണം

ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്. ചുവപ്പ്,…

1 hour ago

ഇ​ടു​ക്കിയില്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രു​ക്ക്

ഇ​ടു​ക്കി: ഇ​ടു​ക്കി മാങ്കുളത്ത് കാ​ട്ടാ​ന ആക്രമണത്തില്‍ വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രു​ക്ക്. താ​ളു​ക​ണ്ടം​കു​ടി സ്വ​ദേ​ശി പി.​കെ.​സ​തീ​ശ​നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​പ്പി​ക്കു​രു…

2 hours ago

പോത്തുണ്ടി കൊലപാതകം; സുധാകരൻ- സജിത ദമ്പതികളുടെ മകള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…

3 hours ago