ചെന്നൈ: തമിഴ്നാട് തിരുപ്പൂരിന് സമീപത്ത് കാങ്കയത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്ന നിക്സണ് എന്ന് വിളിക്കുന്ന രാജയും കുടുംബവും സഞ്ചരിച്ചിരിച്ചിരിച്ചിരുന്ന വാഹനം ആണ് അപകടത്തില്‍പ്പെട്ടത്.
നിക്സണ് രാജ, ഭാര്യ ജാനകി, മകള്‍ കൈമി എന്നിവരാണ് മരിച്ചത്. കേരളവിഷന് കേബിള്‍ ടിവി ഓപ്പറേറ്ററാണ് നിക്സണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന നിക്സന്റെ മറ്റൊരു മകള്‍ ഗുരുതര പരുക്കുകളോടെ കാങ്കയം ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കാങ്കയത്തിന് പോയ ഇവര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തിരിച്ചു മൂന്നാറിലേക്ക് വരുമ്പോഴാണ് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് അരികിലെ മരത്തില്‍ ഇടിച്ചത്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.
TAGS : ACCIDENT
SUMMARY : Road accident in Tiruppur: Three members of a Malayali family die
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…