തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2023-ല്‍ നിപാ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി ടിറ്റോ തോമസ് അബോധാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മംഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിലിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി എത്തുന്നത്. ആശുപത്രിയില്‍ കടുത്ത പനിയുമായി എത്തുകയും ഇവിടെ വച്ച് മരിക്കുകയും ചെയ്ത രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്.
നിപയില്‍നിന്ന് മുക്തി നേടിയെങ്കിലും അധികംവൈകാതെ പാർശ്വഫലമായി ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോള്‍ തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഈ 24 വയസ്സുകാരൻ ശ്വാസോച്ഛാസം നടത്തുന്നത്. ഇതുവരെ കണ്ണ് തുറന്നിട്ടില്ല.
SUMMARY: Cabinet meeting decides to provide Rs 17 lakh financial assistance to health worker Tito Thomas
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന്…
ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത്…
തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…
ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…
ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…