LATEST NEWS

2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്‌ഡ്

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ് (എസ്‌ബി‌ഐ) ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസില്‍ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസില്‍ സിബിഐ റെയ്ഡ്. ആർ‌കോമിനും അതിന്റെ പ്രൊമോട്ടർ ഡയറക്ടർ അനില്‍ അംബാനിക്കും ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലും സി‌ബി‌ഐ റെയ്ഡ് നടത്തി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ബാങ്ക് ഫണ്ടുകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും വായ്പകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി നിർണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുക എന്നതാണ് ഇന്നത്തെ റെയ്ഡിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. എസ്‌ബി‌ഐക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയതിന് ആർ‌കോമിനെതിരെ ഏജൻസി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

SUMMARY: Rs 2000 crore bank fraud case; CBI raids Anil Ambani’s firms

NEWS BUREAU

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ്…

10 minutes ago

ഓണാഘോഷം വാനോളം; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ സദ്യ

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ…

33 minutes ago

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാ‍ര്‍ക്കും ഒരു ഗഡു ഡിഎ, ഡിആര്‍ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി…

1 hour ago

തനിമ കലാസാഹിത്യവേദി മാഗസിൻ പ്രകാശനവും സംഗീത നിശയും 31 ന്

ബെംഗളൂരു: തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ 2 പ്രകാശന കർമ്മം ഓഗസ്ത് 31 ഞായറാഴ്ച…

1 hour ago

‘കൂടുതൽ വിശദീകരണത്തിനില്ല’; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന്…

2 hours ago

ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവില്‍ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയില്‍ എൻജിൻ…

2 hours ago