കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചുഎല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീർഥാടകർ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പോലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുമ്പ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്‌ലറ്റ് സൗകര്യവുമുണ്ടാകും. ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ക്കായി നിയോഗിക്കും.
TAGS : SHABARIMALA | KERALA
SUMMARY : Rs 5 lakh insurance coverage for Sabarimala pilgrims, parking for 10,000 vehicles; The Minister said that the preparations are complete
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…