തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്.
ഈ സാമ്പത്തിക വർഷം ബജറ്റില്‍ 900 കോടി രൂപയാണ് കോർപറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 4963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ ആകെ 11,597.21 കോടി കെഎസ്‌ആർടിസിക്ക് സഹായമായി നല്‍കി. കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചുവഷത്തില്‍ നല്‍കിയത് 1543 കോടി രൂപയും.
SUMMARY: Rs 71.21 crore allocated for pension distribution to KSRTC
ബെംഗളൂരു: ശ്രീ നാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാലയ അമാവാസി പിതൃതർപ്പണം സംഘടിപ്പിക്കുന്നു. അൾസൂരു ഗുരുമന്ദിരത്തിൽ സെപ്റ്റംബർ 21 ന് ഞായറാഴ്‌ച…
ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15,16, 17 തീയതികളിൽ ബെംഗളുരുവിൽ ജലവിതരണം തടസ്സപ്പെടുമെന്ന്…
ആലപ്പുഴ: ചിത്തിര കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ആളപായമില്ലെന്നാണ് വിവരം. യാത്രക്കാരെ…
ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ നഗരത്തിലെ ഫ്ലാറ്റിൽ മോഷണം. സെപ്റ്റംബർ 4 നും…
കൊച്ചി: നടി റിനി ആൻ ജോർജിന് നേരെ സൈബർ ആക്രമണം. സംഭവത്തില്‍ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലെ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 'ജോസ് ആലുക്കാസ് വർണ്ണങ്ങൾ 2025' സെപ്റ്റംബർ 21-ന് കൊത്തന്നൂർ…