Categories: KERALATOP NEWS

റിട്ട. എഎസ്‌ഐയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍; മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ റിട്ട. എസ് ഐയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു. പാറത്തോട്ട് ചിറയില്‍ പൂന്തോട്ടത്തില്‍ റിട്ട.എസ് ഐ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (70) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകൻ ശ്യാംനാഥിനെ (31) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ എല്‍ ഡി ക്ലാർക്കാണ് മകൻ ശ്യാംനാഥ്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണ കാരണം അടക്കമുള്ളവ അന്വേഷിക്കുകയാണ് പോലീസ്. ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്.

TAGS : WIFE | KILLED | KERALA
SUMMARY : Rt. ASI and wife killed; The son was found hanging

Savre Digital

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

2 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

2 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

3 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

3 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

3 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

4 hours ago