ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ വലതുവശത്തെ ലെയ്നിൽ സഞ്ചരിച്ച മാരുതി സുസുക്കി ബലേനോയ്ക്കാണ് തീപ്പിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ കാർ നിർത്തി ഉടൻ പുറത്തേക്കിറങ്ങി. ഇതോടെ വൻ അപകടം ഒഴിവായി.
ഫയർ ഫോഴ്സും ട്രാഫിക് പോലീസും സ്ഥലത്തെത്തി ഉടൻ ഫഫ്ലൈ ഓവറിലെ ഗതാഗതം നിയന്ത്രിച്ചു. ഇത് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു. മണിക്കൂറുകളോളം ഫ്ലൈഓവറിൽ ഗതാഗതം തടസപ്പെട്ടു. ഇതോടെ വൻ ഗതാഗതക്കുരുക്കാണ് റോഡിൽ അനുഭവപ്പെട്ടത്. ഫയർ എത്തിയാണ് തീയണച്ചത്. പിന്നീട് ട്രാഫിക് പോലീസ് സ്ഥലത്ത് നിന്നും കാറിന്റെ അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ ഹെബ്ബാൾ ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | VEHICLE CATCHES FIRE
SUMMARY: Moving car goes up in flames at Hebbal flyover
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…