ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസി ബസിന് തീപിടിച്ചു. ശിവമോഗയിലെ സാഗർ ടൗണിലാണ് സംഭവം. ഭട്കലിൽ നിന്ന് ജോഗ് റോഡ് വഴി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
തീപടർന്നതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ഇതോടെ വൻ ദുരന്തം ഒഴിവായി. അപകടം നടക്കുമ്പോൾ ബസിൽ 30ലധികം യാത്രക്കാരുണ്ടായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൻ്റെ കാരണം നിലവിൽ വ്യക്തമല്ല. സംഭവത്തിൽ ശിവമോഗ ടൗൺ പോലീസ് കേസെടുത്തു.
TAGS: KARNATAKA | KSRTC | FIRE
SUMMARY: KSRTC bus catches fire in Shivamogga; Passengers escape unharmed
കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ…
തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ് അനുവദിച്ച് റെയിൽവേ. ധനുവച്ചപുരം മുതൽ കണ്ണൂർ വരെയാണ് പുതുതായി…
തൃശൂര്‍: കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ…
ബെംഗളൂരു: ബെളഗാവിയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മാരാകുംബിയിലെ ഇനാംഗാർ ഷുഗർ ഫാക്ടറിയിൽ ബുധനാഴ്ചയാണ്…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പിവി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
ബെംഗളൂരു: ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പംഗാർക്കർ മഹാരാഷ്ട്രയിലെ ജൽന കോർപറേഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.…