ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പീനിയ ഫ്ലൈഓവറിൽ വെച്ചാണ് അപകടം. ബാറ്ററി ബോക്സിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ട്രക്ക് ഡ്രൈവറും സഹായിയും വാഹനം നിർത്തി സുരക്ഷിത സ്ഥാനത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ഫ്ലൈഓവറിലെ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പിന്നീട് യശ്വന്ത്പുര ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ലോറി ഭാഗികമായി കത്തിനശിച്ചു. സംഭവത്തിൽ യശ്വന്ത്പുര ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | VEHICLE CATCHES FIRE
SUMMARY: Moving lorry catches fire on Peenya flyover in Bengaluru
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…