ഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചയ്ക്കും ശേഷം മോദിയും പുടിനും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും റഷ്യയും തമ്മിൽ എട്ട് കരാറുകളിൽ ഒപ്പുവെച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കമായാണ് ഈ കരാറുകള്‍ വിലയിരുത്തപ്പെടുന്നത്. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ഇതോടെ ധാരണയായിട്ടുണ്ട്. തൊഴിൽ, കുടിയേറ്റം എന്നിവയിലും ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലുമാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
ചർച്ചകള്‍ ഫലപ്രദമായെന്ന് അഭിപ്രായപ്പെട്ട റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘അടുത്ത സുഹൃത്ത്’ എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയില്‍ നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. കൂടാതെ സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടുമെന്നും റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു.
SUMMERY: Russian President’s visit; Eight bilateral agreements signed
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 6ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം,…
തിരുവനന്തപുരം: ബൈക്ക് കുഴിയില്‍ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കില്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം 7 ന് രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര…
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ തുടരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍…
ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ്…
കൊല്ലം: കൊട്ടിയം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു വീണു. സ്കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു. ദേശീയപാതയോട് ചേർന്ന…