LATEST NEWS

രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി; ബിജെപിയില്‍ ചേരുമെന്ന് എസ്. രാജേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ പാർട്ടി പ്രവേശനം നടത്തുമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബിജെപിയില്‍ ചേരാൻ തീരുമാനമെടുത്തതെന്നും രാജേന്ദ്രൻ പറഞ്ഞു. ബിജെപി അംഗത്വമെടുത്താലും വരുന്ന തിരഞ്ഞെടുപ്പില്‍ ദേവികുളത്ത് മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: S. Rajendran said he will join BJP after holding talks with Rajeev Chandrasekhar

NEWS BUREAU

Recent Posts

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

4 hours ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

4 hours ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

4 hours ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

5 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

5 hours ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

6 hours ago