ബെംഗളൂരു: ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു. നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി ബിബിഎംപി അഡ്മിനിസ്ട്രേറ്ററായിരുന്ന രാകേഷ് സിംഗ് ഐഎഎസ് മെയ് 31ന് വിരമിച്ചിരുന്നു.
ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് അഡ്മിനിസ്‌ട്രേറ്ററായി അധിക ചുമതല നൽകുമെന്ന് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ് വരെ ബിബിഎംപി ചീഫ് കമ്മീഷണറായി തന്നെ തുടരാൻ ഗിരിനാഥിനോട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
മഴക്കാലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മുൻഗണനാക്രമത്തിൽ പരിഹരിക്കുന്നതിന് എല്ലാ ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കും നിർദ്ദേശങ്ങൾ നൽകുമെന്ന് പുതിയ അഡ്മിനിസ്ട്രേറ്റർ ഉമാശങ്കർ പറഞ്ഞു. മഴ സംബന്ധമായ പ്രശ്‌നങ്ങൾ, മരങ്ങൾ, കുഴികൾ എന്നിവ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എട്ട് സോണൽ കമ്മീഷണർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉമാശങ്കർ വ്യക്തമാക്കി.
TAGS: BBMP| BENGALURU UPDATES
SUMMARY: S umashankar takes charge as bbmp administrator
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…
ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…