കൊല്ലം: ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ദ്വാരപാലക ശില്‍പപാളി കേസില്‍ ആണ് ജാമ്യം. എന്നാല്‍ കട്ടളപാളിക്കേസില്‍ ജയിലില്‍ തുടരും. ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
നിയമപരമായ ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാദം. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കൂടി ഇയാള്‍ക്കെതിരെയുണ്ട്. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ പ്രതിക്ക് ജയില്‍ മോചിതനാകാൻ സാധിക്കൂ.
SUMMARY: Sabarimala Dwarapalaka sculpture case: Unnikrishnan Potty granted bail
കൊച്ചി: ചലച്ചിത്ര താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ്…
ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. പുലിയൂർ തോട്ടിയാട്ട് പളളിത്താഴെയില്‍ ടോംതോമസ്- ജിൻസി തോമസ്…
ന്യൂഡൽഹി: തെരുവുനായ വിഷയത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധി വിമർശിച്ചതില്‍ കോടതി കടുത്ത അതൃപ്തി…
ഇടുക്കി: കേരള - തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ടെമ്പോ ട്രാവലറിന് തീപിടിച്ചു. സഞ്ചാരികളെയുമായെത്തിയ വാഹനമാണ് കത്തി നശിച്ചത്. പുക…
കൊച്ചി: പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയില്‍ നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാരിനും ബെവ്‌കോയ്ക്കുമാണ് ഹൈക്കോടതി നോട്ടീസ്…
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി. ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍…