LATEST NEWS

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബു കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസിലെ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

ഗൂഢാലോചനയുടെ കൂടുതല്‍ വിവരം മുരാരി ബാബുവിനെ ചോദ്യംചെയ്യുമ്പോള്‍ കിട്ടുമെന്നാണ് എസ്ഐടിയുടെ വിശ്വാസം. തിരുവനന്തപുരത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. തട്ടിപ്പില്‍ ഉള്‍പ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനുണ്ടാകും. പ്രതിചേര്‍ത്ത ഒന്‍പതുപേരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലും വലയത്തിലുമാണ്. അതിനാല്‍ തന്നെ കൂടുതല്‍ ആളുകളെ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യത കാണുന്നുണ്ട്.

ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇയാളെ നേരത്തേ തന്നെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.2019 ജൂണ്‍ 17നാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശില്‍പങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത് ചെമ്പുതകിടാണെന്ന് രേഖപ്പെടുത്തി മുരാരി ബാബു ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയത്.

തുടര്‍ന്ന് സ്വര്‍ണംപൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി. 2024-ല്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നപ്പോഴും ദ്വാരപാലകശില്‍പങ്ങളിലെ അടുത്ത അറ്റകുറ്റപ്പണിക്കും പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് കൈമാറാനായിരുന്നു മുരാരി ബാബുവിന്റെ ശുപാര്‍ശ. എന്നാല്‍, ദേവസ്വം ബോര്‍ഡ് ഇത് തള്ളുകയും നേരിട്ട് ചെന്നൈയിലെത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും സ്വര്‍ണം പൂശുന്നതിന് എത്തിക്കുന്നതും മുരാരി ബാബുവാണ്.
SUMMARY: Sabarimala gold robbery: Murari Babu in custody

WEB DESK

Recent Posts

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും…

21 minutes ago

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ താഴ്ന്നുപോയ സംഭവം; സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പ്രമാടത്ത് താഴ്ന്നുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍…

3 hours ago

ഒമ്പത് അവയവങ്ങള്‍ ദാനം ചെയ്തു; അനീഷ് ഇനി എട്ട് പേരിലൂടെ ജീവിക്കും

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍…

3 hours ago

ഡല്‍ഹിയില്‍ ഗുണ്ടാ സംഘവും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് കുറ്റവാളികളെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബിഹാറില്‍ നിന്നുള്ള…

3 hours ago

കര്‍ണാടകയില്‍ മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യത; തീരദേശ കര്‍ണാടകയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

ബെംഗളൂരു: തമിഴ്നാട്ടില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിനാല്‍ കര്‍ണാടകയുടെ പല ഭാഗങ്ങളിലും ശനിയാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ…

3 hours ago

രാഷ്ട്രപതിയുടെ സന്ദര്‍ശനം: കോട്ടയത്ത് രണ്ട് ദിവസങ്ങളില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നും നാളെയും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍…

4 hours ago