LATEST NEWS

ശബരിമല സ്വര്‍ണക്കൊള്ള: കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി നീട്ടി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. ആരോഗ‍്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് തന്ത്രിയെ ഓണ്‍ലൈൻ മുഖേനെയാണ് കോടതിയില്‍ ഹാജരാക്കിയത്.

തന്ത്രിയുടെ ജാമ‍്യാപേക്ഷയില്‍ ഫെബ്രുവരി 9ന് കോടതി വിശദമായ വാദം കേള്‍‌ക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രി ജാമ‍്യാപേക്ഷ‍ നല്‍കിയിട്ടുണ്ട്. സ്വർണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര‍്യങ്ങളാണ് ചെയ്തതെന്നുമായിരുന്നു തന്ത്രി ജാമ‍്യാപേക്ഷയില്‍ ഉന്നയിച്ചത്.

സ്വർണക്കൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ബന്ധമുള്ളതായും ഗൂഢോലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി.

SUMMARY: Sabarimala gold robbery: Remand period of Kantar Rajeev extended

NEWS BUREAU

Recent Posts

കണ്ണൂർ എക്സ്പ്രസിന് ഇന്ന് ചെറുവത്തൂരിൽ സ്റ്റോപ്

ബെംഗളൂരു: ക്ലായിക്കോട്‌ മുച്ചിലോട്ട്‌ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ  ഭാഗമായി കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസിന് (16511) ഇന്ന് രാവിലെ 9.03നും കണ്ണൂർ–കെഎസ്ആർ ബെംഗളൂരു…

10 minutes ago

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; സമാപനം ഇന്ന്

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്. വൈകിട്ട് അഞ്ചിന് ലുലു മാളിലെ സിനിപോളിസ് സ്ക്രീന്‍ അഞ്ചില്‍ നടക്കുന്ന…

11 minutes ago

ബെംഗളൂരുവിലെ ഇറ്റാലിയൻ, ജാപ്പനീസ് കോൺസുലേറ്റുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ…

9 hours ago

നൈജീരിയയിൽ ഭീകരാക്രമണം; 162 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ 162 പേര്‍ കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ…

9 hours ago

പി കെ റോസി ചലച്ചിത്ര പുരസ്‌കാരം സംവിധായകൻ പ്രശാന്ത് ഈഴവന്

കൊച്ചി: പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവന്‍ അര്‍ഹനായി. 'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായൻ ആണ്…

9 hours ago

വി.എസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് കുടുംബം; ‘ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുതെന്ന്’ മകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ…

9 hours ago