തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന് മറുപടി നല്‍കി. അതേസമയം വാസുവിന് സാവകാശം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് എസ്‌ഐടി.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം ‘ചെമ്പന്ന്’ രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ നിർദേശപ്രകാരമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) വിവരം ലഭിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരാണ് വാസുവിനെതിരെ മൊഴി നല്‍കിയത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എൻ. വാസുവിന് അറിയാമായിരുന്നു എന്നാണ് സുധീഷ് കുമാർ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വാസുവിന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്ത് എസ്‌ഐടി കണ്ടെത്തി. നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ വാസു ഇത് നിഷേധിച്ചിരുന്നു.
SUMMARY: Sabarimala gold theft case: N. Vasu seeks time to appear for questioning
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ തൂലികയില്‍ പിറന്ന, മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയായ 'രണ്ടാമൂഴം' ചലച്ചിത്രമാക്കാൻ പ്രശസ്ത കന്നഡ സംവിധായകൻ…
കോഴിക്കോട്: ദേശീയപാതയുടെ മതില്‍ നിര്‍മാണത്തിനിടെ അപകടം. കോഴിക്കോട് കൊയിലാണ്ടിയില്‍ തിരുവങ്ങൂര്‍ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ്…
കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ…
കോട്ടയം: മധ്യ ലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള്‍ മരിച്ച സംഭവത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി…