കൊച്ചി: തിരുവിതാംകൂർ ദേവസ്വം ആസ്ഥാന ഓഫീസിലടക്കം 21 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡിയും സന്നിധാനത്തെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിച്ച് എസ്.ഐ.ടിയും ഇടപെട്ടതോടെ ശബരിമല സ്വർണക്കൊള്ളക്കേസ് കൂടുതൽ നിർണായകമായി. പണമിടപാടുകൾ സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും രേഖകളുമടക്കം ഇ.ഡി പിടിച്ചെടുത്തു. കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയെന്നാണ് സൂചന. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കൊടിമരം മാറ്റി സ്ഥാപിച്ചതിൽ അടക്കം എസ്ഐടി വിവരങ്ങൾ ശേഖരിക്കും. ഇന്നലെ ഉച്ചയോടുകൂടിയാണ് എസ് പി ശശിധരൻ അടക്കമുള്ള അന്വേഷണസംഘം സന്നിധാനത്ത് എത്തിയത്. ഹൈക്കോടതിയുടെ അനുമതി പ്രകാരം ആയിരുന്നു സന്നിധാനത്തെ പരിശോധനയും തെളിവ് ശേഖരണവും. സ്വർണകൊള്ളയിൽ സന്നിധാനത്തുനിന്ന് പരമാവധി തെളിവുകൾ ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് എസ്ഐടിയുടെ ആലോചന.
അതേസമയം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എം. പദ്മകുമാർ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പദ്മകുമാറിന് പുറമെ കേസിൽ പ്രതികളായ മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ഹർജികളിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുക. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നുമാണ് പ്രതികളുടെ വാദം. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ മോഷ്ടിച്ച കേസിൽ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.
SUMMARY: Sabarimala gold theft case; SIT inspection at Sannidhanam to continue today
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 1680 രൂപ താഴ്ന്ന് 1,13,160 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഇടിഞ്ഞ് 14,145…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംയുക്ത മേഖല കലോത്സവം സമാപിച്ചു. സമാജം പ്രസിഡന്‍റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ സോണലുകളുടെ സെക്രട്ടറിമാരായ…
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക്…
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനില്‍ – ഗീതാ കുമാരി ദമ്പതികളുടെ മകന്‍ ആരോമലിനെയാണ്…
ദാവോസ്: ഇറക്കുമതി തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്…
ബെംഗളൂരു: റായ്ച്ചൂർ സിന്ദനൂർ-സിരുഗുപ്പ ദേശീയപാതയിൽ കണ്ണാരി ക്രോസിന് സമീപം രണ്ട് ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു.…