തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ്. വിശദമായി ചോദ്യം ചെയ്യലിനായി ശ്രീകുമാറിനെ ഓഫിസില്‍ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അല്‍പ സമയത്തിനകം വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി കൊല്ലം കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒരിടവേളക്ക് ശേഷമാണ് ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റുണ്ടാകുന്നത്. നേരത്തെ എം. പത്മകുമാർ, എൻ. വാസു ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പ്രതിചേർക്കപ്പെട്ട പലരും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ കൂട്ടത്തിലാണ് ശ്രീകുമാറും കോടതിയെ സമീപിച്ചത്.
ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരമുള്ള കാര്യങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഉദ്യോഗസ്ഥ തലത്തില്‍ വേറൊരു ഇടപെടലും നടത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളത്.
SUMMARY: Sabarimala gold theft; Former administrative officer Sreekumar arrested
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…