പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ.പത്മകുമാറിനെതിരേ പാർട്ടി നടപടി. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പത്മകുമാറിനെ നീക്കം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.
ഗ്രൂപ്പില്‍ നിന്നും പത്മകുമാറിനെ ഒഴിവാക്കിയതിന്‍റെ സ്ക്രീൻഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ ഔദ്യോഗികമായി പാർട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കുന്നതിന് മുൻപേ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്. പത്മകുമാറിനെ അകറ്റി നിർത്താനുള്ള നീക്കത്തിന്‍റെ ആദ്യ പടിയാണിതെന്നാണ് വിവരം.
ശബരിമലയിലെ കട്ടളപ്പാളിയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണം അപഹരിച്ച കേസില്‍ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കി പത്മകുമാർ കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു. വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
SUMMARY: Sabarimala gold theft; Padmakumar expelled from CPM’s WhatsApp group
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗരി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയില്‍…
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സമരത്തെ തുടര്‍ന്ന് ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടതി…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നെടുമ്പാശ്ശേരി…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ്…
സുൽത്താൻ ബത്തേരി : കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ നൽകുന്ന റമദാൻ- ഈദ് കിറ്റുകൾ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ…
ബെംഗളൂരു: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ഡിവിഷനിലെ റെയിൽവേ സംരക്ഷണ സേന മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രത്യേക…