LATEST NEWS

ശബരിമല സ്വര്‍ണക്കവര്‍ച്ച; രണ്ടാമത്തെ കേസിലും ഉണ്ണിക്യഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. റാന്നി കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണനെ കസ്റ്റഡിയില്‍ വിട്ടു നല്‍കും.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ പോകുന്നുവെന്നും വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ബോർഡ് യോഗത്തില്‍ ഇത്തരം കാര്യങ്ങള്‍ ചർച്ച ചെയ്യില്ല. റിപ്പോർട്ട്‌ കോടതിയിലെത്തും മുൻപ് അഭിപ്രായം പറയില്ലെന്നും ഇനി എല്ലാ കാര്യത്തിലും വിജിലൻസ് എസ് പിയുടെ മേല്‍നോട്ടമുണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നോട്ടീസിന് ഉടൻ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷ. ശബരിമല കീഴ്ശാന്തിമാരില്‍ വിജിലൻസിന്റെ കർശന നിരീക്ഷണമുണ്ടാകും. ദേവസ്വം വിജിലൻസ് എസ് പി ഇക്കാര്യം നിരീക്ഷിക്കും. ശബരിമല സ്വർണ മോഷണക്കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും.

SUMMARY: Sabarimala gold theft; Unnikrishnan Potty’s arrest recorded in second case

NEWS BUREAU

Recent Posts

വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കാം; ബലാല്‍സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…

34 minutes ago

മൗണ്ട്‌ ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വാർഷികാഘോഷം നാളെ: ‘ഇന്നസെന്റ് എന്ന ചിത്രത്തിലെ താരങ്ങളായ അൽത്താഫ്, അനാർക്കലി അടക്കമുള്ളവർ പങ്കെടുക്കും

ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…

1 hour ago

ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി കെ. ഡി പ്രതാപന് ജാമ്യം

കൊച്ചി: ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…

1 hour ago

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂ‌ട്ടി, മികച്ച നടി ഷംല ഹംസ

തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച്‌ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…

2 hours ago

പെന്‍ഷന്‍ വിതരണം; കെ എസ് ആര്‍ ടി സിക്ക് 74.34 കോടി കൂടി അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…

3 hours ago

പാലക്കാട് ആക്രിക്കടക്ക് തീപിടിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…

4 hours ago