LATEST NEWS

ശബരിമല മകരവിളക്ക്; കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും സ്പെഷ്യല്‍ ട്രെയിനുകള്‍

പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്തെ വൻ തിരക്ക് പരിഗണിച്ച്‌ ശബരിമല തീർത്ഥാടകർക്കായി ഇന്ത്യൻ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. കൊല്ലം – കാക്കിനട ടൗണ്‍ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രല്‍ – ചരളാപ്പള്ളി എക്സ്പ്രസ് അധിക സർവീസുകള്‍ നടത്തുന്നത്.

ഈ വർഷം ആകെ 336 സ്പെഷ്യല്‍ ട്രെയിനുകളാണ് ശബരിമല തീർത്ഥാടകർക്കായി റെയില്‍വേ ഒരുക്കിയിരിക്കുന്നത്.

ട്രെയിനുകളും സമയക്രമവും

കൊല്ലം – കാക്കിനട ടൗണ്‍ എക്സ്പ്രസ് (06065/06066)

കൊല്ലത്ത് നിന്ന്: ജനുവരി 15 (വ്യാഴം) പുലർച്ചെ 03:30-ന് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:00-ന് കാക്കിനടയിലെത്തും.

കാക്കിനടയില്‍ നിന്ന്: ജനുവരി 16 (വെള്ളി) വൈകിട്ട് 06:28-ന് പുറപ്പെട്ട് ശനിയാഴ്ച രാത്രി 10:30-ന് കൊല്ലത്തെത്തും.

പ്രധാന സ്റ്റോപ്പുകള്‍: കായംകുളം, ചെങ്ങന്നൂർ (04:30 AM), തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം (06:00 AM), എറണാകുളം ടൗണ്‍, ആലുവ, തൃശൂർ.

തിരുവനന്തപുരം – ചരളാപ്പള്ളി എക്സ്പ്രസ് (06067/06068)

തിരുവനന്തപുരത്ത് നിന്ന്: ജനുവരി 15 (വ്യാഴം) പുലർച്ചെ 04:10-ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ 03:00-ന് ചരളാപ്പള്ളിയില്‍ എത്തും.

ചരളാപ്പള്ളിയില്‍ നിന്ന്: ജനുവരി 16 (വെള്ളി) രാത്രി 09:45-ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 08:00-ന് തിരുവനന്തപുരത്ത് എത്തും.

പ്രധാന സ്റ്റോപ്പുകള്‍: കൊല്ലം, ചെങ്ങന്നൂർ (06:00 AM), തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം (07:20 AM), എറണാകുളം ടൗണ്‍, ആലുവ, തൃശൂർ.

SUMMARY: Sabarimala Makaravilakku; Special trains from Kollam and Thiruvananthapuram

NEWS BUREAU

Recent Posts

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ്…

45 minutes ago

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…

1 hour ago

കരൂർ ദുരന്തം: വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…

1 hour ago

ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…

2 hours ago

കെഎൻഎസ്എസ് മല്ലേശ്വര൦ കരയോഗം കുടുംബ സംഗമവും തിരുവാതിരക്കളി മത്സരവും

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി മല്ലേശ്വര0 കരയോഗം 39ാ-മത് കുടുംബ സംഗമവും കെഎന്‍എസ്എസിന്റെ വിവിധ കരയോഗങ്ങള്‍ പങ്കെടുക്കുന്ന ആംഗികം…

3 hours ago

‘ഡെലിവറി തൊഴിലാളികള്‍ക്ക് ആശ്വാസം’; പത്ത് മിനിറ്റ് ഡെലിവറി നിര്‍ത്തലാക്കാന്‍ സ്വിഗ്ഗി

ഡല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികളുടെ പത്തു മിനിറ്റ് ഡെലിവറി വാഗ്ദാനത്തിന് അന്ത്യമാകുന്നു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ…

3 hours ago