പത്തനംതിട്ട: നല്‍പത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് സമാപനം. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡല പൂജയാണ്. രാത്രി ഒന്നിന് നട അടയ്ക്കും.
ഡിസംബര്‍ 25 വരെ 32,49,756 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 4,07,309 പേര്‍ അധികമെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 28,42,447 പേര്‍ ദര്‍ശനം നടത്തിയിരുന്നു. തത്സമയ ബുക്കിംഗിലൂടെ 5,66,571 പേര്‍ ദര്‍ശനം നടത്തി. തങ്കയങ്കി സന്നിധാനത്ത് എത്തിയ ദിനം 62, 877 പേര്‍ ദര്‍ശനം നടത്തി.
പുല്ല് മേട് വഴി ഇത് വരെ 74, 764 പേര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം പുല്ലുമേട് വഴി 69,250 പേരാണ് ദര്‍ശനം നടത്തിയത്. ഇന്ന് ഹരിവരാസനം പാടി നട അടച്ചാല്‍ ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്ക് മഹോത്സത്തിനായി നട തുറക്കും. 2025 ജനുവരി 14നാണ് ഈ തവണ മകരവിളക്ക്. ഇന്നലെ വരെയുള്ള 30,87,049 പേരായിരുന്നു സന്നിധാനത്ത് എത്തിയത്.
TAGS : SABARIMALA
SUMMARY : Sabarimala: Mandalakala Pilgrimage concludes today
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…