LATEST NEWS

മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും; ഒരുക്കങ്ങളുമായി കര്‍ണാടകയിലെ അയ്യപ്പ ക്ഷേത്രങ്ങളും

ബെംഗളൂരു: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടും. മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് നടയടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് തീർത്ഥാടനത്തിന് സമാപനമാകും. ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദും മാളികപ്പുറം മേൽശാന്തി എം.ജി.മനു നമ്പൂതിരിയും ഇന്ന് ചുമതലയേൽക്കും. നാളെ പുലർച്ചെ 3ന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക.

ഒരുക്കങ്ങളുമായി കര്‍ണാടകയിലെ അയ്യപ്പ ക്ഷേത്രങ്ങളും

മണ്ഡലമഹോത്സവത്തിന് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ അയ്യപ്പക്ഷേത്രങ്ങളും ഒരുങ്ങി. നാല്പത്തൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തില്‍ മാലയിട്ട് വ്രതമാരംഭിക്കാനും കെട്ടുനിറച്ച് ശബരിമലയാത്ര പുറപ്പെടാനുമുള്ള സൗകര്യങ്ങളും ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ജാലഹള്ളി ശ്രീഅയ്യപ്പക്ഷേത്രം: നവംബർ 17 മുതൽ ഡിസംബർ 27 വരെ മണ്ഡലപൂജ നടക്കും. രാവിലെ 5 മണിക്ക് നടതുറക്കും. ദിവസവും അന്നദാനം ഉണ്ടാകും. ഡിസംബർ 27-ന് മഹാ അന്നദാനം. ക്ഷേത്രോത്സവം ഡിസംബർ 16-ന് കൊടിയേറി 22-ന് പള്ളിവേട്ടയോടും 23-ന് ആറാട്ടോടുംകൂടി സമാപിക്കും. മകരവിളക്ക് ദിവസമായ ജനുവരി 14-ന് മകരസംക്രമപൂജയും അഭിഷേകവും നടക്കും. കെട്ടുനിറയ്ക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഇരുമുടി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് സെക്രട്ടറി പി വിശ്വനാഥൻ അറിയിച്ചു: ഫോൺ 080 28394222

വിജനപുര അയ്യപ്പക്ഷേത്രം: തിങ്കളാഴ്ച രാവിലെ 5.30-ന് മഹാ ഗണപതി ഹോമത്തോടെ മണ്ഡലപൂജാ മഹോത്സവത്തിന് തുടക്കമാകും. 6.30-ന് ഹരിനാമകീർത്തനം, ഭാഗവതപാരായണം. വൈകീട്ട് അഞ്ചിന് പുഷ്പാഭിഷേകം. ആറിന് മണ്ഡലകാല പരിപാടികളുടെ ഉദ്‌ഘാടനം കെആർ പുരം എംഎൽഎ ബസവരാജ് നിർവഹിക്കും. രാത്രി ഏഴിന് തിരുവന്തപുരം സംഘവേദി അവതരിപ്പിക്കുന്ന ഭക്തിഗാനമേള. ദിവസവും രാവിലെ 8.30-ന് പ്രഭാതഭക്ഷണവും രാത്രി 8.30-ന് അന്നദാനവുമുണ്ടാകും. പന്ത്രണ്ടുവിളക്കിന്റെ സമാപനദിവസമായ 28-ന് ഭക്തിഗാനമേള. പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9620575030/ 080 2565 6369.

ജെസി നഗർ അയ്യപ്പക്ഷേത്രം: മണ്ഡലപൂജ, മകരവിളക്ക് മഹോത്സവം നവംബർ 17 മുതൽ ജനുവരി 14 വരെ നടക്കും. എല്ലാ ദിവസങ്ങ;ളിലും പ്രത്യേകപൂജകളും അഭിഷേകവും ഭജനയും ഉണ്ടാകും. രാവിലെ ആറുമുതൽ 8.30 വരെ പറനിറയ്ക്കലും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും. ഫോൺ: 080 23333352

എംഎസ് പാളയ സിംഗാപുര ശ്രീഅയ്യപ്പക്ഷേത്രം: നവംബർ 16 മുതൽ ജനുവരി 14 വരെ നടക്കും. ദിവസവും ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയുണ്ടാകും. അയ്യപ്പന്മാർക്ക് കുളിച്ചു മാല ഇടാനും കെട്ടുനിറയ്ക്കാനും താമസിക്കാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫോൺ: 9844031298.

ആനേപ്പാളയ ശ്രീഅയ്യപ്പക്ഷേത്രം: തിങ്കളാഴ്ച രാവിലെ ഗണപതിഹോമത്തേടെ മണ്ഡല മഹോത്സവത്തിന് തുടക്കമാകും. മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസവും വൈകീട്ട് ഭജനയും പ്രസാദവിതരണവുമുണ്ടാകും.

മൈസൂരു അയ്യപ്പസ്വാമി, ഗുരുവായൂരപ്പൻക്ഷേത്രം : ചാമുണ്ഡിമലയുടെ താഴ്വരയിലുള്ള അയ്യപ്പസ്വാമി, ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മണ്ഡല കാലത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കും പരിപാടികൾക്കും തിങ്കളാഴ്ച തുടക്കമാകും. മണ്ഡല മാസത്തിൽ തിങ്കളാഴ്ച മുതൽ ജനുവരി 19 വരെ എല്ലാ ദിവസവും അന്നദാനമുണ്ടാകും. ഡിസംബർ 20 മുതൽ 24 വരെ മഹാഅന്നദാനവുമുണ്ടാകും. ജനുവരി 19 വരെ മണ്ഡല വ്രതം അനുഷ്ഠിക്കുന്നവർക്ക് ക്ഷേത്ര പരിസരത്ത് രാത്രികാലത്ത് താമസസൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. കൂടാതെ മാലഇടല്‍, കെട്ടുനിറ എന്നിവയ്ക്കുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

SUMMARY: Sabarimala pilgrimage. Ayyappa temples in Karnataka also gearing up for preparations

NEWS DESK

Recent Posts

ബെംഗളൂരു നിവാസിയായ മലയാളി മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: ബെംഗളൂരു നിവാസിയായ കൊല്ലം കുണ്ടറ സ്വദേശി മുംബൈയിലെ വാഹനാപകടത്തിൽ മരിച്ചു. ബെംഗളൂരു ജ്ഞാനഗംഗാനഗറിൽ ശ്രീശിവ കുമാരസ്വാമി കല്യാണമണ്ഡപത്തിനടുത്തുള്ള ഗോൾഡൻ…

36 minutes ago

ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് 100 സിറ്റപ്പ് ശിക്ഷ നൽകി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വസായി: ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപിക നൽകിയ ക്രൂര ശിക്ഷയിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക…

1 hour ago

ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​ര്‍​മാ​രാ​യ ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ അറസ്റ്റിൽ

ല​ഖ്‌​നൗ: ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​ര്‍​മാ​രാ​യ ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ ഉ​ത്ത​ര്‍ പ്ര​ദേ​ശില്‍ സു​ര​ക്ഷാ​സേ​ന​യു​ടെ പി​ടി​യി​ലാ​യി. ഹ​സ​ന്‍ അ​മ്മാ​ന്‍…

2 hours ago

ബെളഗാവിയിലെ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ബെളഗാവി ഭൂതാരാമൻഹട്ടി കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വനം മന്ത്രി…

2 hours ago

കേരളത്തില്‍ 19വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

10 hours ago

ഡല്‍ഹി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…

11 hours ago