ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി വോള്‍വോ ബസാണ് സര്‍വീസ് നടത്തുക. ഈ മാസം 28 മുതല്‍ സര്‍വീസ് ആരംഭിക്കുന്ന ബസ് മകരവിളക്ക് കഴിയുന്നത് വരെ സര്‍വീസ് നടത്തും.
ബെംഗളൂരുവിലെ ശാന്തിനഗര്‍ ബസ് സ്റ്റേഷനില്‍ നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (2.30) മൈസൂരു (5.35), ബത്തേരി, കോഴിക്കോട്, തൃശൂർ, എരുമേലി വഴി പിറ്റേ ദിവസം രാവിലെ 6.45ന് നിലയ്ക്കലിലെത്തും. തിരിച്ച് വൈകിട്ട് 6ന് നിലയ്ക്കലിൽ നിന്ന് പുറപ്പെട്ട് രാവിലെ 10നു ബെംഗളൂരുവിലെത്തും. 1950 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരുവിൽ നിന്നും റിസർവേഷൻ സൗകര്യമുണ്ടാകും.
തിരക്കേറുന്നതോടെ വാരാന്ത്യങ്ങളിൽ ഒരു സർവീസ് കൂടി ആരം ഭിക്കുമെന്ന് കര്‍ണാടക ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ മണ്ഡലകാലത്ത് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ബെംഗളൂരില്‍ നിന്ന് ശബരിമലയില്‍ എത്തുന്നത്. ഇവര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നതായിരിക്കും ഈ പുതിയ സര്‍വീസ്.
SUMMARY: Sabarimala pilgrimage; Karnataka RTC to operate AC Volvo special bus service from Bengaluru to Pampa
പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും…
ബെംഗളൂരു: കേരളസമാജം കർണാടകയുടെ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി.…
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…
കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…