LATEST NEWS

മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

ശബരിമല: രണ്ടുമാസത്തിലേറെ നീണ്ട മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച്‌ ശബരിമല ശ്രീധര്മ ശാസ്താ ക്ഷേത്ര നട അടച്ചു. പന്തളം രാജപ്രതിനിധി പുണർതംനാൾ നാരായണ വർമയുടെ ദർശനത്തിന് ശേഷം രാവിലെ 6.45 നാണ് നട അടച്ചത്. രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലേക്ക് തിരിച്ചു.

പെരിയസ്വാമി മരുതുവന ശിവൻകുട്ടിയുടെ നേതൃത്വത്തിൽ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. 23ന് പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തും. മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച്‌ ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച്‌ താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് നൽകി.

രാജപ്രതിനിധിയും ശബരിമല മേല്‍ശാന്തിയും പതിനെട്ടാം പടിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണാമം നടത്തി. അതിന് ശേഷം താക്കോല്‍കൂട്ടവും ഒരു വര്‍ഷത്തെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികള്‍ക്ക് രാജപ്രതിനിധി കൈമാറി. രാജപ്രതിനിധി ഇറങ്ങുന്നതിന് മുമ്പ് മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേയ്ക്ക് യാത്രയായി.

SUMMARY: Sabarimala temple closed after all Makaravilakku festival rituals completed

NEWS BUREAU

Recent Posts

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; ദുരൂഹത വര്‍ധിപ്പിച്ച്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത വർധിപ്പിച്ച്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ…

50 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: എറണാകുളം ഞാറക്കൽ പള്ളിപ്പറമ്പിൽ സണ്ണി തോമസ് (64) ബെംഗളൂരുവില്‍ അന്തരിച്ചു. സ്വകാര്യ കമ്പനിയില്‍ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റായിരുന്നു. ഉദയനഗർ ഇന്ദിരാഗാന്ധി…

2 hours ago

കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളം മികച്ച മുന്നേറ്റം നടത്തി’; സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ‍്യാപന പ്രസംഗം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ…

3 hours ago

സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. കഴിഞ്ഞ കുറച്ച്‌ ദിവസമായി സ്വര്‍ണവില അടിക്കടി ഉയരുകയാണ്. ഒരു പവന് 760…

4 hours ago

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്യുകയായിരുന്ന ആറ്റിങ്ങല്‍…

5 hours ago

വാഹനാപകടം; കാ​സ​​റഗോ​ഡ് പൊ​യ്നാ​ച്ചി​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

കാ​സ​റ​ഗോ​ഡ്: കാ​സ​​റഗോ​ഡ് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ്, ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.…

5 hours ago