LATEST NEWS

ശബരിമല നട തുറന്നു; സ്വര്‍ണപ്പാളികള്‍ ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

അറ്റകുറ്റപണിക്കുശേഷം ചെന്നൈയില്‍ നിന്നും എത്തിച്ച ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട ഇന്ന് നാലു മണിക്ക് തന്നെ തുറക്കുകയായിരുന്നു. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനായാണ് നട നേരത്തെ തുറന്നത്. നടതുറന്നശേഷം സ്വര്‍ണപ്പാളികള്‍ ശബരിമല ശ്രീകോവിലിന്‍റെ മുന്നില്‍ ഇരുവശങ്ങളിലുമായുള്ള ദ്വാരപാലക ശില്‍പ്പത്തിലാണ് സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചത്.

ആദ്യം വലതുവശത്തെ ശില്‍പ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ ദ്വാരപാലക ശില്‍പ്പത്തിലും സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു. സ്വര്‍ണം പൂശിയ സ്വര്‍ണപ്പാളികളാണ് പുനസ്ഥാപിച്ചത്.രണ്ടു ദ്വാരപാലക ശില്‍പ്പങ്ങളിലുമായി 14 സ്വര്‍ണപ്പാളികളാണ് പുനസ്ഥാപിച്ചത്. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനിടെയം ഭക്തര്‍ അയ്യപ്പ ദര്‍ശനം നടത്തി.

SUMMARY: Sabarimala temple opens; gold plaques installed on Dwarapalaka sculptures

NEWS BUREAU

Recent Posts

ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ…

3 minutes ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്ബലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.…

49 minutes ago

ദുല്‍ഖര്‍ സല്‍മാന്‍റെ ലാൻഡ് റോവര്‍ ഡിഫെൻഡര്‍ ഉപാധികളോടെ വിട്ടുനല്‍കി

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടന്‍ ദുല്‍ഖര്‍ സല്‍മാന് വിട്ടു നല്‍കി. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച്‌…

2 hours ago

ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി കാസറഗോഡ് സ്വദേശി നഗ്മ മുഹമ്മദ്

ഡല്‍ഹി: മലയാളിയായ നഗ്മ മുഹമ്മദ് മാലിക്കിനെ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു നഗ്മ. നഗ്മ ഉടന്‍…

3 hours ago

ഒമ്പതുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലം തന്നെയെന്ന് അമ്മ; ഡിവൈഎസ്പിക്ക് പരാതി നല്‍കി

കോഴിക്കോട്: താമരശ്ശേരിയിലെ ഒമ്പത് വയസ്സുകാരി അനയയുടെ മരണം ചികില്‍സാ പിഴവുമൂലം തന്നെയെന്ന് അമ്മ രംബീസ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍…

4 hours ago

ഉപരാഷ്ട്രപതിയുടെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് ഭീഷണി

ചെന്നൈ: ഇന്നലെ രാത്രി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ മൈലാപ്പൂരിലെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം ചെന്നൈയില്‍…

5 hours ago