പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്. വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ ഉണ്ട്. പൂജ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
ഇപ്പോഴത്തെ മേല്‍ശാന്തിമാരായ പി എന്‍ മഹേഷ് (ശബരിമല), പി ജി മുരളി ( മാളികപ്പുറം), എന്നിവരുടെ ശബരിമലയിലെ അവസാന പൂജയാണ്. മണ്ഡലകാല തീര്‍ഥാടനത്തിനായി നവംബര്‍ 15ന് ശബരിമല നട തുറക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ട എസ് അരുണ്‍കുമാര്‍ നമ്പൂതിരി (ശബരിമല), വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ 15ന് വൈകീട്ട് നടക്കും.
ചിത്തിര ആട്ടവിശേഷത്തിന് ഒരുദിവസം മാത്രമാണ് വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കുക. കവടിയാർ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയില്‍ ആട്ടത്തിരുനാള്‍ ആഘോഷിക്കുന്നത്.
TAGS : SABARIMALA | OPEN
SUMMARY : Sabarimala temple walk will be opened on Wednesday for Chithira Attathirunal
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…
ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…
ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ…