കൊച്ചി: ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്ന് വ്യക്തമാക്കി ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ്എസ്‌സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി തിരികെ എത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമലയിൽ വലിയ രീതിയിലുള്ള സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകുന്ന റിപ്പോർട്ടാണ് ഇത്.
നിശ്ചിത അളവ് സ്വർണ കഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്. എഡിജിപി എച്ച് വെങ്കിടേഷാണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയിൽ നിന്നു ശാസ്ത്രീയ പരിശോധനാഫലം സീൽ വച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വർണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ട് ആണിത്.
SUMMARY: Sabarimala. The result of the scientific test confirmed that there is less gold in the sculptures of Kattlapali and Dwarapalaka.
കണ്ണൂർ: മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സി.ടി. ബൾക്കീസ് എന്ന യുവതിയെയാണ്…
ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ.ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്.ഡല്‍ഹി, ഹരിയാന യു…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിൽ പാക് ഡ്രോൺ; അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ…
തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി…
ബെംഗളൂരു: ദേവനഹള്ളി ബൈച്ചാപൂരിനടുത്തുള്ള അഗലകോയ്ക്ക് സമീപം ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു. ഹുൻസമാരനഹള്ളിയിലെ സ്വകാര്യ കോളജ്…
ബെംഗളൂരു: സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായ ഭീമണ്ണ ഖാൻഡ്രെ (102) അന്തരിച്ചു. വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്…