ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍പ്രഖ്യാപിച്ചു. എസ്.എസ്.എസ്. ഹുബ്ബള്ളി-കോട്ടയം-എസ്.എസ്.എസ്. ഹുബ്ബള്ളി പ്രതിവാര സ്പെഷ്യല്‍ ട്രെയിനാണ് (07371/07372) സർവീസ് നടത്തുന്നത്. നവംബർ 19 മുതൽ ജനുവരി 14 വരെ ഒൻപത് സർവീസുകളാണ് നടത്തുക.
എസ്.എസ്.എസ്. ഹുബ്ബള്ളിയിൽനിന്ന് എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.15-ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചയ്ക്ക് 12-ന് കോട്ടയത്തെത്തും. തിരിച്ച് കോട്ടയത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചയ്ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും. ഹാവേരി, റണെബെന്നുർ, ഹരിഹർ, ദാവണഗെരെ, ബിരുർ, അർസിക്കെരെ, തുമകൂരു, ചിക്കബാനവാര, എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
<br>
TAGS : SPECIAL TRAIN | SABARIMALA,
SUMMARY : Sabarimala travel rush: Special train to Kottayam
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…