തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എം നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാർ സുപ്രീം കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന ആവശ്യവുമായി സർക്കാർ സത്യവാങ്മൂലം തിരുത്താൻ ഒരുങ്ങുന്നു എന്ന വാർത്തകള്‍ക്കിടയിലാണ് പാർട്ടി സെക്രട്ടറിയുടെ ഈ പ്രതികരണം.
ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സി.പി.എം എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും പറഞ്ഞ എം.വി. ഗോവിന്ദൻ, എന്നാല്‍ പഴയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് വ്യക്തമാക്കിയത്. ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച്, നിയമവിദഗ്ധരുമായി ആലോചിച്ചാകും സർക്കാർ മുന്നോട്ട് പോകുക.
നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ യുവതീപ്രവേശം മാത്രമല്ല ഉള്ളതെന്നും, അത് എല്ലാ മതങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ ചോദ്യങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആചാരങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ പണ്ഡിതരുമായും വിദഗ്ധരുമായും ചർച്ചകള്‍ നടത്തി തീരുമാനമെടുക്കണമെന്ന പൊതുവായ നിലപാടാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Sabarimala women’s entry; Government’s stance has not changed, says MV Govindan
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…