ബെംഗളൂരു: ടോൾ കളക്ഷനിൽ റെക്കോർഡ് വർധനവ് നേടി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സദഹള്ളി (ദേവനഹള്ളി) ടോൾ പ്ലാസ. 2023-24 സാമ്പത്തിക വർഷത്തിലാണ് എക്കാലത്തെയും ഉയർന്ന ടോൾ കളക്ഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 308.01 കോടി രൂപയാണ് ഈ കാലയളവിൽ ടോൾ പണമായി ലഭിച്ചത്. കർണാടകയിലുടനീളമുള്ള 42 ടോൾ പ്ലാസകളിൽ ഏറ്റവും ഉയർന്ന കണക്ക് കൂടിയാണിത്.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2023-24 കാലയളവിൽ സംസ്ഥാനത്തെ ടോൾ പ്ലാസകളിൽ നിന്നുള്ള മൊത്തത്തിലുള്ള ടോൾ പിരിവ് 2,859.90 കോടി രൂപയാണ്.
ബെംഗളൂരു-നെലമംഗല പ്ലാസയിൽ നിന്നും 2023-24ൽ 103.41 കോടി രൂപ ടോൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ടോൾ പിരിവിൽ ക്രമാതീതമായ വർധനവുണ്ടായിട്ടുണ്ട്. എയർപോർട്ട് റോഡിലാണ് എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ പിരിവിൽ വർധന രേഖപ്പെടുത്തിയതെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.
TAGS: BENGALURU | TOLL PLAZA
SUMMARY: Bengaluru airport toll plaza achieves decade-high record
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…