ബെംഗളൂരു: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. യാത്രയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനസ്സും ഹൃദയവും സംശുദ്ധമാക്കാൻ കൂടുതൽ കൂടുതൽ പ്രയത്നിക്കണമെന്ന് അദ്ദേഹം തീർഥാടകരെ ഓർമിപ്പിച്ചു. കർണാടക ഗവൺമെൻറ് തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഹെഗ്‌ഡെ നഗറിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുള്ളത്.
36 വിമാനങ്ങളാണ് ഈ വർഷം സർവീസ് നടത്തുക. 11,000ത്തോളം തീർത്ഥാടകർക്കാണ് കർണാടകയിൽ നിന്ന് ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചത്. വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ കർണാടക സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് മക്കയിലേക്ക് യാത്ര പോകുന്ന ഹാജിമാരെ സഹായിക്കാനായി ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു വർഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയർ സേവനം ഈ വർഷവും തുടരുന്നു.
ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസസൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയേർസിന്റെ സേവനമുള്ളത്. സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നുമായി 25 ഓളം വളണ്ടിയർമാർക്കാണ് ഈ വർഷം അവസരം ലഭിച്ചിട്ടുള്ളത്.
ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ കമ്പനിക്ക് ഉപഗഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി. സ്റ്റാർലിങ്കിൻ്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്…
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്.…
മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന്…
ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10)…
ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…