ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വില വർധിച്ചതോടെ വിൽപന കുത്തനെ കുറഞ്ഞു. എക്സൈസ് നികുതി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ബിയറിന് വില കൂടിയത്. പുതുക്കിയ വില ജനുവരി 20 മുതല്‍ പ്രാബല്യത്തിൽ വന്നിരുന്നു. ഇതോടെ 650 മില്ലി ബിയറിന് 10 മുതല്‍ 45 രൂപവരെ വില കൂടിയിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നിട്ടും എക്‌സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് നടപടി. എന്നാൽ വിപണി സാഹചര്യങ്ങള്‍ക്ക് അനുകൂലമല്ലാത്ത സമയത്താണ് നികുതി വര്‍ധിപ്പിച്ചതെന്നും ബിയര്‍ വിലവര്‍ധന വ്യാപാരികളെ ആശങ്കയിലാഴ്ത്തുമെന്നും ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകര്‍ ഹെഗ്‌ഡെ പറഞ്ഞു.
വിലവര്‍ധന കാരണം കഴിഞ്ഞ ഒരാഴ്ചയായി ബിയര്‍ വിതരണം കുത്തനെ കുറഞ്ഞു. ഒരാഴ്ച മുമ്പ് മദ്യനിര്‍മാണശാലകള്‍ ഉല്‍പാദനം കുറച്ചു. വില്‍പ്പന ഇതിനോടകം പത്ത് ശതമാനം കുറഞ്ഞു. സ്റ്റോക്ക് കുറയുന്നത് വില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഹെഗ്‌ഡെ പറഞ്ഞു.
വിലവര്‍ധനവ് കാരണം മദ്യനിര്‍മാതാക്കള്‍ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ജനുവരി 20 മുതല്‍ 45 ദിവസത്തേക്ക് വിപണിയില്‍ ബിയര്‍ സ്റ്റോക്ക് കുറയുമെന്നും ഹെഗ്‌ഡെ പറഞ്ഞു.
TAGS: KARNATAKA | BEER PRICE HIKE
SUMMARY: Beer gets costlier in Karnataka, vendors anticipate 10% dip in sales
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…