തിരുവനന്തപുരം; സനാതന ധർമത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിയോജിപ്പാണുള്ളതെന്ന് സതീശൻ പറഞ്ഞു. സനാതനധര്‍മം എന്നത് വര്‍ണാശ്രമമാണ്, അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കുകയാണ്. അമ്പലത്തില്‍പോകുന്നവരും കാവിയുടുക്കുന്നവരും ചന്ദനം തൊടുന്നവരുമെല്ലാം ആര്‍എസ്എസ് ആണെന്ന് പറയുന്നതുപോലെയാണതെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമം നമ്മുടെ സംസ്കാരമാണെന്നും സതീശൻ പറഞ്ഞു. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധർമം. സനാതന ധർമത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതന ധർമമെന്നും വിഡി സതീശൻ പറഞ്ഞു.
സനാതനധർമത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.
92-ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സനാതനധർമം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വർണാശ്രമ ധർമമല്ലാതെ മറ്റൊന്നുമല്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്‌ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതനധർമത്തിന്റെ വക്താവാകും? -പിണറായി വിജയൻ ചോദിച്ചു. ഗുരുവിനെ പോലൊരു മനുഷ്യനെ സനാതന ധർമത്തിന്റെ അടയാളമാക്കി മാറ്റാനുള്ള ശ്രമം അദ്ദേഹത്തോട് കാണിക്കുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ്. സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞിരുന്നു.
<BR>
TAGS : VD SATHEESAN
SUMMARY : Sanatana Dharma: Chief Minister’s misinterpretation, says VD Satheesan
കാസറഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കാസറഗോഡ് വയലാംകുഴളി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. ഇന്ന്…
കൊച്ചി: ഏറെ വിവാദമായ കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ അജയ് പ്രദാനെയാണ്…
ഡൽഹി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡില്‍ മതപരിവർത്തം ആരോപിച്ച് കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍…
കൊച്ചി: വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് പോലീസ് നോട്ടീസ് നല്‍കി. നിർമ്മാതാവ് ഷംനാസ് നല്‍കിയ…
ന്യൂഡൽഹി: ലോക്സഭയില്‍ 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തില്‍ ഇന്ന് ചർച്ചകള്‍ക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേല്‍ ചർച്ച. കോണ്‍ഗ്രസില്‍ നിന്നും ഓപ്പറേഷൻ…
ബെംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വച്ച് കഴുത്തുഞെരിച്ചു കൊന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ചിത്രദുർഗ…