തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറല്‍ സെക്രട്ടറി എം ലിജു നേതാക്കള്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചാനല്‍ ചർച്ചകളിലും ഇനി മുതല്‍ സന്ദീപ് വാര്യർ പങ്കെടുക്കും.
അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാവം ഇൻ ചാർജ്. പാർട്ടി പുനഃസംഘടനയില്‍ സന്ദീപ് വാര്യർക്ക് കൂടുതല്‍ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് നഗരസഭയില്‍ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗണ്‍സിലർമാരെ കോണ്‍ഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തില്‍ നീക്കം നടത്തിതായാണ് വിവരം.
TAGS : SANDEEP VARIER
SUMMARY : Sandeep Warrier is now Congress spokesperson
ബെംഗളൂരു: സിബിഎസ്ഇയുടെയും മറ്റ് ബോര്‍ഡുകളുടെയും പരീക്ഷാ നിലവാരവുമായി പൊരുത്തപ്പെടുത്തുന്നതിനായി കര്‍ണാടക സംസ്ഥാന പരീക്ഷ ബോര്‍ഡ് എസ്എസ്എല്‍സി, പിയുസി പരീക്ഷകളില്‍ വിജയിക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ വ്യാപകമായ മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴുജില്ലകളിൽ…
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിൽ വലിയ രീതിയിൽ കടൽ ഉൾവലിഞ്ഞു. സ്റ്റാര്‍ബക്‌സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടല്‍…
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ ചേരാനുള്ള അവസാനതീയതി…
ഇസ്ലാമാബാദ്: നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ ഏറ്റുമുട്ടലിനു പിന്നാലെ 48 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്ഥാനും അഫ്ഗാനിസ്താനും. ബുധനാഴ്ച…
ബെംഗളൂരു: മൈസൂരുവില്‍ മുന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവ്. 2017 ജൂണ്‍ 13നാണ് സംഭവം. തന്റെ…