ബെംഗളൂരു:വാസയോഗ്യമല്ലത്തതിനാല്‍ വീട്ടില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടിവന്ന വയനാട്, മീനങ്ങാടി പേരാങ്കോട്ടില്‍ ശോഭനനും കുടുംബത്തിനും കൈത്താങ്ങായി ബാംഗ്ലൂര്‍ കേരളസമാജം. ശോഭനനന്‍റെ നിസ്സഹായതയെ കുറിച്ചു പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ബാലകൃഷ്ണന്‍ ആണ് കേരളസമാജം ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതോടെ വീട് നിര്‍മാണം കേരളസമാജം ഏറ്റെടുക്കുകയായിരുന്നു.
വീടിന്റെ താക്കോല്‍ ദാനം ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് സോണ്‍ കണ്‍വീനര്‍ രാജീവന്‍, ഫിനാന്‍സ് കണ്‍വീനര്‍ കെ വിവേക്, വൈറ്റ് ഫീല്‍ഡ് സോണ്‍ കണ്‍വീനര്‍ സുരേഷ് കുമാര്‍, അല്‍സൂര്‍ സോണ്‍ വൈസ് ചെയര്‍മാന്‍ ജയകുമാര്‍, കല്പറ്റ ഫ്രണ്ട്‌സ് ക്രിയേറ്റിവ് മൂവ്‌മെന്റ് ഭാരവാഹികളായ ഷിഹാബ്, ഷംസുദ്ധീന്‍, സിദ്ധീഖ് വടക്കന്‍, മനോജ് ചന്ദനക്കാവ്, ബേബി വര്‍ഗ്ഗീസ്, ഉഷാ രാജേന്ദ്രന്‍,ശാന്തി സുനില്‍, നാരായണന്‍ നായര്‍, അനിഷ് റാട്ടക്കുണ്ട്,ജസ്റ്റിന്‍ ജോഷോ, ജിബിന്‍ നൈനാന്‍ ചന്ദ്രന്‍ ഒലിവയല്‍, സാബു കാരാട്ട്, ഇ എം ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളസമാജം ഈസ്റ്റ് സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ കെ വിവേകും കുടുംബവുമാണ് വീട് വച്ചു നല്‍കിയത്. കുടുംബാഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കേരളസമാജം സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള 18 -മത്തെ ഭവനമാണ് ഇത്.
വയനാട്ടില്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ 15 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. 14 വീടുകളുടെ താക്കോല്‍ ദാനം രാഹുല്‍ ഗാന്ധി എം പി കഴിഞ്ഞ വര്‍ഷം നിര്‍വഹിച്ചിരുന്നു.
<br>
TAGS : KERALA SAMAJAM,
SUMMARY : Santvana Bhavanam project: Bangalore Kerala Samajam prepares a house for Shobhanan
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും…
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…
ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…
കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…
കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…