കൊച്ചി: പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം കെ സാനുവിന് വിട നല്കാന് കേരളം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും. രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം. മുഖ്യമന്ത്രി ടൗണ്‍ഹാളില്‍ എത്തി ആദരാഞ്ജലി അര്‍പ്പിക്കും.
ഇന്നലെയാണ് സാനുമാഷ് വിട പറഞ്ഞത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഐ സി യുവില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളായി
നാലു വര്‍ഷത്തോളം സ്കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപനായി പ്രവര്‍ത്തിച്ചു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര് എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തിലും നിന്ന് വിരമിച്ചു.
1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.
SUMMARY: Sanumash last rites today funeral will be held in the evening
കൊച്ചി: ആലുവയില്‍ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് 6 ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് - എറണാകുളം…
ഡല്‍ഹി: ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ കത്തോലിക്ക…
മയാമി: ലിഗ്സ് കപ്പ് മത്സരത്തിനിടെ ഇന്റർമയാമിയുടെ സൂപ്പർതാരം ലയണൽ മെസിക്ക് പരുക്ക്. നെകാക്സക്കെതിരായ ഇന്റർമയാമിയുടെ മത്സരത്തിനിടെയാണ് സംഭവം. 11-ാം മിനിറ്റിൽ…
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബെംഗളൂരുവിൽ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന പ്രതിഷേധത്തിനെതിരെ സമരവുമായി…
തൃശൂർ: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വിബി അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
ബെംഗളൂരു: ചിത്രദുർഗയിലെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ക്യാംപസിൽ 2 പുലികളെ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് നായകനഹട്ടി…