കൈതി 2നു മുമ്പേ സർദാർ രണ്ടാം ഭാഗത്തിന്റെ പ്രോലോഗ് ടീസർ പുറത്ത്. കാർത്തി ഡബിൾ റോളിലെത്തി വൻ വിജയം നേടിയ ചിത്രമാണ് സർദാർ. ടീസറിൽ ചൈനയിൽ നിന്നുള്ള സംഘട്ടന രംഗമാണ് പ്രധാനമായും കാണിച്ചിരിക്കുന്നത്. പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഷിക രഘുനാഥ്, മാളവിക മോഹൻ, രജിഷ വിജയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാം സി.എസ് സംഗീത സംവിധാനം ചെയ്യുന്ന സർദാർ 2 നിർമ്മിക്കുന്നത് പ്രിൻസ് പിക്‌ചേഴ്‌സും, ഇവി എന്റെർറ്റൈന്മെന്റ്സും ചേർന്നാണ്.
അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളാണ് ഇത്തവണ ചിത്രം ചർച്ചയാക്കുന്നത്. സർദാറിലെ കാർത്തി അഭിനയിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയും ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്ന എസ്.ജെ സൂര്യയുടെ കഥാപാത്രത്തെയും ടീസർ അവസാനിക്കുമ്പോൾ കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ 177 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രമായിരിക്കും സർദാർ 2 എന്ന സൂചനയാണ് ടീസർ പങ്കുവയ്ക്കുന്നത്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൈതി 2 ആണ് കാർത്തി അടുത്തതായി അഭിനയിക്കുന്ന ചിത്രം.
TAGS: CINEMA
SUMMARY: Sardar 2 prologue teaser out
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…