ASSOCIATION NEWS

സർഗധാര കാവ്യയാനം ഒക്ടോബർ 19ന്; ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തും

ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കാവ്യയാനം സാഹിത്യ സംഗമം ഒക്ടോബർ 19ന് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസിൽ രാവിലെ 10 മണി മുതല്‍ നടക്കും.

പ്രശസ്ത കവിയും അധ്യാപകനുമായ ഡോ. സോമൻ കടലൂർ ‘പുതുകവിതയുടെ ഭാവുകത്വം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സർഗ സംവാദത്തിൽ ടി പി വിനോദ്, രാമ പ്രസന്ന പിഷാരടി, ബിന്ദു സജീവ്, അനിൽ മിത്രാനന്ദപുരം, ഡോ.സുഷമ ശങ്കർ, ശാന്താ മേനോൻ, സിന, അർച്ചന സുനിൽ, ബിന്ദു പി മേനോൻ, വിന്നി ഗംഗാധരൻ, ശ്രീലത ഉണ്ണി, ജയശ്രീ പ്രകാശ് എന്നീ കവികൾ സോമൻ കടലൂരുമായി സംവദിക്കും. ബെംഗളൂരുവിലെ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും.മലയാളം മിഷൻ വിദ്യാർഥികളുടെ കാവ്യാലാപനവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8971 910472, 9342 033860.
SUMMARY: Sargadhara Kavyayanam on October 19; Dr. Soman Cuddalore will deliver the keynote address

NEWS DESK

Recent Posts

മയക്കുമരുന്ന് കേസ്; നടന്‍ സിദ്ധാന്ത് കപൂറിന് നോട്ടീസ്

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…

6 minutes ago

ഇളയരാജയുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എവിടെയും ഉപയോഗിക്കരുത്: ഹൈക്കോടതി

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…

1 hour ago

കാസറഗോഡ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…

2 hours ago

ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലു പേര്‍ക്കെതിരെ ലൈംഗീക അതിക്രമം

കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…

2 hours ago

ശാസ്ത്രസാഹിത്യ വേദി സംവാദം നാളെ

ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…

3 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…

4 hours ago