ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ്ഗധാര സാഹിത്യ പുരസ്കാരം എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു. ദാസറഹള്ളി ദീപ്തിഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ചന്ദ്രശേഖരന് തിക്കോടി പുരസ്കാരം കൈമാറി. പ്രസിഡന്റ് ശാന്തമേനോന്‍ അധ്യക്ഷത വഹിച്ചു. പി കൃഷ്ണകുമാര്‍ വിഷ്ണുമംഗലം കുമാറിനേയും, പി. ശ്രീജേഷ് ചന്ദ്രശേഖരന് തിക്കോടിയേയും സദസ്സിന് പരിചയപ്പെടുത്തി. ഷാജി അക്കിത്തടം പരിപാടിയുടെ അവതാരകനായി.
സുധാകരന് രാമന്തളി, കെ കെ ഗംഗാധരന്, സത്യന് പുത്തൂര്‍, ഐവന്‍ നിഗ്ലി, എസ് കെ നായര്‍, മധു കലമാനൂര്‍, എം കെ രാജേന്ദ്രന്, സന്തോഷ് കുമാര്‍, സി. ഡി തോമസ്, ടോമി ജെ ആലുംങ്കല്‍, മനോജ്. വിജയന്, സേതുനാഥന്‍, എന്നിവര്‍ പങ്കെടുത്തു.
സര്‍ഗ്ഗധാര ചെറുകഥ മത്സരത്തില്‍ യഥാക്രമം 1’2’3 സമ്മാനങ്ങള്‍ നേടിയ നവീന്‍, രമ പിഷാരടി, വിന്നി എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും മോമെന്റൊയും സമ്മാനിച്ചു. ശ്രീലത, റെജിമോന് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്കി. പ്രശസ്ത എഴുത്തുകാരന് സുധാകരന് രാമന്തളി, ചെറുകഥകളെക്കുറിച്ച് വിശകലനം ചെയ്ത് സംസാരിച്ചു. ശ്രദ്ധ, അക്ഷര, അനിരുദ് എന്നീ കുട്ടികള്‍ മലയാളകവിതകള്‍ ആലപിച്ചു.
<br>
TAGS : SARGADHARA
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…