Categories: ASSOCIATION NEWS

“നിർമിത ബുദ്ധിയുടെ വികാസം കരുതലോടെ ആവണം” – സുരേഷ് കോടൂർ

ബെംഗളൂരു: മനുഷ്യന് ഇന്നുവരെ അസാധ്യമായിരുന്ന പല പ്രവർത്തികളും സാധ്യമാക്കിക്കൊണ്ട് അതിവേഗത്തിൽ വികസിക്കുന്ന കമ്പ്യൂട്ടർ സാങ്കേതിക വിദ്യയാണ് നിർമിതബുദ്ധി എന്ന് ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. ചികിത്സ, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ നിരവധി മേഖലകളിൽ ഗുണപരമായ വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യ ആയിരിക്കെത്തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വകാര്യത, ഡാറ്റ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശം, അവസര സമത്വം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളിൽ ആശങ്കകളും ഉയർത്തുന്നുണ്ടെന്നും, അതുകൊണ്ട് നിർമിതബുദ്ധിയുടെ തുടർന്നുള്ള വികാസം വളരെ കരുതലോടെ ആയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്ര സാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിർമിതബുദ്ധിയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഡാറ്റയുടെ വിശ്വാസ്യത ഉറപ്പുവരുത്തൽ, നിർമിതബുദ്ധി വിവേചനരഹിതമാണെന്ന് സാക്ഷ്യപ്പെടുത്തൽ, നിർമിതബുദ്ധി മാതൃകകൾ വിപണിയിൽ ഇറക്കുന്നതിന് വ്യക്തമായ രൂപരേഖയും നിയമങ്ങളും നയങ്ങളും രൂപീകരിക്കൽ, സാമാന്യജനങ്ങൾക്ക് പുതിയ സാങ്കേതികവിദ്യയുടെ ഗുണഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നിങ്ങനെ സർക്കാർ മുൻകൈ എടുക്കേണ്ട നിരവധി കാര്യങ്ങൾ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. നിർമിതബുദ്ധി മാതൃകകളും വിവിധ എ.ഐ. ആപ്പ്ളിക്കേഷനുകളും വിലയിരുത്തുന്നതിനും സെർട്ടിഫൈ ചെയ്യുന്നതിനും പ്രത്യേക എ .ഐ. റെഗുലേറ്ററി ബോർഡ് രൂപീകരിക്കണമെന്നും സുരേഷ് കോടൂർ ആവശ്യപ്പെട്ടു.

ശാസ്ത്ര സാഹിത്യ വേദിയുടെ സെക്രെട്ടറി പൊന്നമ്മദാസ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് കെ. ജി. ഇന്ദിര  അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രതീഷ് ആമുഖപ്രസംഗം നടത്തി. സംഗീത പ്രതീഷ്, രതി സുരേഷ്, ആർ വി ആചാരി, ഷീജ റെനീഷ്, കുര്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ ബി ഹുസൈൻ നന്ദി പറഞ്ഞു.
<BR>
TAGS : SHASTHRA SAHITHYA VEDHI BENGALURU
SUMMARY : Sastra Sahitya Vedi Bengaluru seminar

Savre Digital

Recent Posts

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…

11 minutes ago

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ്…

1 hour ago

ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍

കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…

2 hours ago

മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…

3 hours ago

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…

4 hours ago

വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി

വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…

5 hours ago