കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ വീണ്ടും രംഗത്ത്. സ്നേഹയെ ബോഡി ഷേമിംഗ് നടത്തിയും ഭർത്താവ് ശ്രീകുമാറിനെതിരെ ഉണ്ടായ പഴയ കേസുകളെ പരാമർശിച്ചുമാണ് സത്യഭാമ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
മുമ്പ് സത്യഭാമയുടെ വിവാദ നിലപാടുകളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിലുള്ള പകവീട്ടലെന്നോണമാണ് സ്നേഹയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അധിക്ഷേപകരമായ വീഡിയോ സത്യഭാമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. സ്നേഹയുടെ ശാരീരിക പ്രത്യേകതകളെ കടന്നാക്രമിച്ചുകൊണ്ടാണ് സത്യഭാമ വീഡിയോയില്‍ സംസാരിക്കുന്നത്. “വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി” എന്ന് സ്നേഹയെ വിശേഷിപ്പിച്ച അവർ, “പിണ്ഡോദരി മോളേ” എന്ന് വിളിച്ചാണ് അധിക്ഷേപം തുടർന്നത്.
സ്നേഹ അഭിനയിക്കുന്ന ജനപ്രിയ പരിപാടിയായ ‘മറിമായ’ത്തെയും സത്യഭാമ വീഡിയോയില്‍ താഴ്ത്തിക്കെട്ടി സംസാരിക്കുന്നുണ്ട്. കഞ്ഞി കുടിച്ചു ജീവിക്കാനാണ് സ്നേഹ ഇത്തരം പരിപാടികളില്‍ അഭിനയിക്കുന്നതെന്നും, സ്നേഹ പഠിച്ച ഓട്ടംതുള്ളല്‍ എന്ന കലയെ വേണ്ട രീതിയില്‍ ബഹുമാനിക്കുന്നില്ലെന്നും സത്യഭാമ ആരോപിച്ചു.
സ്നേഹയെ മാത്രമല്ല, സ്നേഹയുടെ ഭർത്താവും നടനുമായ ശ്രീകുമാറിനെയും സത്യഭാമ വീഡിയോയില്‍ വലിച്ചിഴച്ചു. ശ്രീകുമാർ മുമ്പ് ഉള്‍പ്പെട്ട ചില കേസുകളെ പരിഹസിച്ച സത്യഭാമ, സ്നേഹയെ ഒരു പൊതുവേദിയില്‍ വെച്ച് നേരിടുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
“നിന്നെ ഏതേലും പൊതുവേദിയില്‍ വെച്ച് ഞാൻ കാണും. അന്ന് നീ നിന്റെ ഭർത്താവ് പെണ്ണ് കേസില്‍ പെട്ടതിനേക്കാള്‍ കൂടുതല്‍ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തല്‍ക്കാലം ഇത് ഇരിക്കട്ടെ.” – സത്യഭാമയുടെ ഭീഷണിയിങ്ങനെയായിരുന്നു.
SUMMARY: Sathyabhama against actress Sneha
തൃശ്ശൂർ: കെഎസ്ഇബിയുടെ മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ തൃശ്ശൂർ നഗരത്തിലും ഒല്ലൂർ, മണ്ണുത്തി മേഖലകളിലും…
ബെംഗളൂരു: ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ്…
തിരുവനന്തപുരം: കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ വോട്ട്…
ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള…
ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്. ചുവപ്പ്,…
ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്. താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിക്കുരു…