LATEST NEWS

ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി

കൊച്ചി: നർത്തകരായ ആർ.എൽ.വി. രാമകൃഷ്ണൻ, യു. ഉല്ലാസ് (പത്തനംതിട്ട) എന്നിവർക്കെതിരേ നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ സ്വകാര്യ അന്യായത്തെ തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെടുത്ത കേസിലെ തുടർ നടപടികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നൽകിയ ഹർജി അനുവദിച്ചാണ് നടപടി.

2018 ജനുവരിയിൽ അബുദാബിയില്‍ മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ സത്യഭാമ വിധി കര്‍ത്താവായിരുന്നു. ഇവിടെ ഹര്‍ജിക്കാര്‍ പരിശീലിപ്പിച്ച നര്‍ത്തകര്‍ പിന്തള്ളപ്പെട്ടു. ഇത് ബോധപൂര്‍വ്വമാണെന്ന് കരുതിയ ഹര്‍ജിക്കാര്‍ സത്യഭാമയെ ഫോണില്‍ ബന്ധപ്പെട്ടു.  താനുമായുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്തശേഷം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽപ്രചരിപ്പിച്ചെന്നായിരുന്നു സത്യഭാമയുടെ പരാതി. എന്നാൽ, അപകീർത്തികരമെന്ന് ആരോപിക്കുന്നപ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകർപ്പുകളും ഹാജരാക്കാൻ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തിൽ ഹർജിക്കാർക്കെതിരായ കേസ് നിലനിൽക്കില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം, ആർഎൽവി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ സത്യഭാമയ്‌ക്കെതിരെ കേസുണ്ട്.
SUMMARY: Sathyabhama’s defamation case against RLV Ramakrishnan dismissed

NEWS DESK

Recent Posts

പി സരിനെതിരായ ആരോപണം; ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ്

കൊച്ചി: സിപിഎം നേതാവ് ഡോ. പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതായി ഡോ.…

5 hours ago

ധ്വനി ഓണാഘോഷം സെപ്റ്റംബർ 21 ന്

ബെംഗളൂരു: ധ്വനി വനിതാ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 21 ന് രാവിലെ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ…

6 hours ago

ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബും മലയാളം മിഷൻ മൈസൂരു മേഖലയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ്…

6 hours ago

ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണു; ബസിനടിയില്‍പ്പെട്ട് യുവതി മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു. ശിവമോഗ്ഗ താലൂക്കിലെ മലവഗോപ്പയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ദുമ്മല്ലി തണ്ട…

6 hours ago

നാല് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തു; കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസ് ഭൂരിപക്ഷത്തിലേക്ക്

ബെംഗളൂരു: ക​ർ​ണാ​ട​ക ഉ​പ​രി​നി​യ​മ​സ​ഭ​യാ​യ ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ലി​ലെ ഒ​ഴി​വു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​ല് അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.…

7 hours ago

നേപ്പാളില്‍ പ്രക്ഷോഭം പടരുന്നു; ഏറ്റുമുട്ടലിൽ മരണം 16 ആയി, നൂറിലേറെ പേര്‍ക്ക് പരുക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ തുടര്‍ന്ന് യുവാക്കള്‍ തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധങ്ങളില്‍പെട്ട് മരിച്ചവരുടെ എണ്ണം പതിന്നാലായി. നൂറിലധികം…

8 hours ago