LITERATURE

കെ.ടി ബ്രിജിയ്ക്ക് സത്യജിത്ത് റേ ഗോൾഡൻ പെൻ ബുക്സ് പുരസ്കാരം

ബെംഗളൂരു: എഴുത്തുകാരി കെ.ടി ബ്രിജിയ്ക്ക് തിരുവനന്തപുരം സത്യജിത്ത് റേ സൊസൈറ്റി ഏർപ്പെടുത്തിയ ഗോൾഡൻ പെൻ പുരസ്കാരം. ചെറുകഥാസമാഹാരമായ പ്രാണന്റെ സൂക്ഷിപ്പുകാർ എന്ന പുസ്തകത്തിനാണ് പുരസ്കാരം. അവാർഡ് വിതരണം ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം എകെജി സ്മാരക ഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

ചലച്ചിത്ര കലാസാംസ്കാരിക രംഗത്ത് 12 വർഷം പൂർത്തിയാക്കിയ സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് പുരസ്കാരങ്ങള്‍ കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. സത്യജിത്ത് റേ സംഗീത പുരസ്കാരം, ചലച്ചിത്ര പുരസ്കാരം, ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം അവാർഡുകൾ, ലിറ്റററി അവാർഡുകൾ എന്നി വിഭാഗങ്ങളിലായാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

തൃശ്ശൂര്‍ മാള സ്വദേശിനിയാണ് കെ.ടി ബ്രിജി. കഴിഞ്ഞ 40 വര്‍ഷത്തോളമായി ബെംഗളൂരുവിലാണ് താമസം. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ചിത്രകാരിയുമാണ്.
നോവൽ, ചെറുകഥ, ബാലസാഹിത്യം, ഇംഗ്ലീഷ് കവിത എന്നീ മേഖലകളിൽ ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണ പബ്ലിക്കേഷൻസ്, മനോരമ ബുക്‌സ്, സൈകതം ബുക്സ്, ടെൽ ബ്രെയിൻ, റെഡ് ചെറി ബുക്സ്, കേരള ഗവ. ബാലസാഹിത്യ ഇൻസ്റ്റി്റ്യൂട്ട്, ഉക്കിയോടോ പബ്ലിക്കേഷൻ എന്നീ പ്രസാധകരുടെ കീഴിൽ ഇംഗ്ലീഷിലും, മലയാളത്തിലും ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

നിരവധി പുസ്തകങ്ങളിൽ കഥാപങ്കാളിത്തം.ഭാഷാപോഷിണി ശാസ്ത്രകഥാ പുരസ്കാരം, ഒ.വി വിജയൻ കഥാ പുരസ്കാരം, ബാല സാഹിത്യ അക്കാഡമി പുരസ്കാരം, ശാന്തകുമാരൻ തമ്പി അവാർഡ്, കൈരളി, കഥാരംഗം, ദൂരവാണിനഗര്‍ കേരളസമാജം കഥാ പുരസ്കാരങ്ങൾ, തകഴി കഥാ പുരസ്കാരം, ഇൻ്റർനാഷണൽ മ്യൂസ് അവാർഡ്, നാരി ഉജ്ജാഗരൺ അവാർഡ്, ടെൽ ബ്രെയിൻ പുരസ്കാരം.വുമൺ അച്ചീവേഴ്‌സ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
SUMMARY: Satyajit Ray Golden Pen Books Award for KT Briji

NEWS DESK

Recent Posts

ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകള്‍

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര…

7 hours ago

യുവതിക്കൊപ്പമുള്ള ഡിജിപിയുടെ വിവാദ വീഡിയോ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

ബെംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തില്‍…

7 hours ago

ദീപക്കിൻ്റെ ആത്മഹത്യ; യുവതിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ…

7 hours ago

ഉന്നാവോ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസ്; മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സെൻഗാറിന്റെ ജാമ്യാപേക്ഷ തളളി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ബിജെപി നേതാവ് കുല്‍ദീപ്…

8 hours ago

ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് യുവമുഖം; നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി വർക്കിങ് പ്രസിഡന്റ് നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം…

8 hours ago

മാസപ്പിറവി കണ്ടില്ല; ബെംഗളൂരുവില്‍ ശഅബാൻ ഒന്ന് ബുധനാഴ്ച്ച

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബെംഗളൂരുവില്‍ റജബ് 30 പൂർത്തിയാക്കി ശഅബാൻ ഒന്ന് (21/01/2026)ബുധനാഴ്ച്ചയായി ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം…

8 hours ago