LATEST NEWS

സവർക്കർ പരാമർശം: ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ പരാതിക്കാരനെ ചൂണ്ടിക്കാട്ടി പുണെ കോടതിയിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.

പൂനെയിലെ പ്രത്യേക എം.പി./എം.എൽ.എ. കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. തന്റെ സുരക്ഷ സംബന്ധിച്ചും കേസിന്റെ സുതാര്യത സംബന്ധിച്ചും തനിക്ക് ആശങ്കകളുണ്ടെന്നും രാഹുൽ ഹർജിയിൽ വ്യക്തമാക്കി. അഭിഭാഷകന്‍ മിലിന്ദ് ദത്താത്രയ പവാര്‍ മുഖേനയാണ് രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പരാതിക്കാരന്‍ സത്യകി സവർക്കർ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ നേരിട്ടുള്ള പിൻഗാമിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരാതിക്കാരന്റെ വംശപരമ്പരയുമായി ബന്ധപ്പെട്ട അക്രമത്തിന്റെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മഹാത്മാ ഗാന്ധിയുടെ കൊലപാതകം ഒരു പ്രകോപനം മൂലമുണ്ടായതല്ല, മറിച്ച് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു. അത്തരമൊരു പാരമ്പര്യവുമായി ബന്ധപ്പെട്ട ഗുരുതരമായ ചരിത്രം കണക്കിലെടുക്കുമ്പോൾ, ആ ചരിത്രം ആവർത്തിക്കാൻ അനുവദിക്കരുതെന്നും രാഹുൽ കോടതിയിൽ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉൾപ്പെടെ തന്റെ സമീപകാല രാഷ്ട്രീയ ഇടപെടലുകളും രാഹുൽ ഗാന്ധി ഹർജിയിൽ എടുത്തുപറഞ്ഞു. താൻ നടത്തിയ പ്രസംഗങ്ങൾക്ക് പിന്നാലെ രാഷ്ട്രീയ എതിരാളികൾ ശത്രുതാപരമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും രാഹുൽ പറയുന്നു.
2023 മാർച്ചിൽ ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. സവർക്കർ തന്റെ രചനകളിൽ ഒരു മുസ്‌ലിം യുവാവിനെ ഉപദ്രവിച്ചതിനെക്കുറിച്ചും അതിൽ സന്തോഷം കണ്ടെത്തിയതിനെക്കുറിച്ചും രാഹുൽ പരാമർശിച്ചിരുന്നു. ഈ പരാമർശങ്ങൾ തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമാണെന്ന് ആരോപിച്ച് സത്യകി സവർക്കർ കോടതിയെ സമീപിക്കുകയായിരുന്നു.
SUMMARY: Savarkar remarks: Rahul Gandhi says life is under threat

 

NEWS DESK

Recent Posts

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…

1 hour ago

കേരളസമാജം യെലഹങ്ക സോൺ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…

2 hours ago

ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

കണ്ണൂർ: ക​ണ്ണൂ​രി​ൽ മു​സ്‌​ലീം ലീ​ഗ് പ്രാദേശിക നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ലീ​ഗി​ന്‍റെ പാ​നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ഉ​മ​ർ ഫാ​റൂ​ഖ്…

2 hours ago

മലയാള നാടകം ‘അനുരാഗക്കടവിൽ’ 22 ന് ഇ.സി.എ. ഹാളിൽ

ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…

3 hours ago

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

4 hours ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

4 hours ago